സ്വാതന്ത്ര ദിനത്തില്‍ ‘ദേശഭക്തിയുള്ള ഒരു കാക്കയുടെ സഹായം’ എന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കാട്ടുമുണ്ട മാരമംഗലം അംഗനവാടിയില്‍ സ്വാതന്ത്ര ദിന പരുപാടിയോടനുബന്ധിച്ച് നടന്ന പതാകയുയര്‍ത്തലിന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. പതാകയുയര്‍ത്തിയപ്പോള്‍ കെട്ട് മുറുകിയെന്നും ഒരു കാക്ക പറന്നുവന്ന് സഹായിച്ചതോടെയാണ് പതാകയില്‍ പൊതിഞ്ഞ പൂക്കള്‍ അഴിഞ്ഞ് താഴേയ്ക്ക് വീണതെന്നുമാണ് വൈറല്‍ വീഡിയോവിലൂടെ പ്രചരിച്ചത്. ഇതില്‍ അല്‍ഭുതമുണ്ടെന്നാണ് പലരും കമന്റിട്ടത്. എന്നാല്‍ സൂക്ഷ്മമായി വീക്ഷിക്കുകയാണെങ്കില്‍ കാക്ക വന്നിരിക്കുന്നത് കൊടിമരത്തിന് പിന്നിലെ തെങ്ങോലയിലാണെന്ന് മനസിലാകും. കുട്ടികളുടെ കയ്യടിയും ആളുകളുടെ ശബ്ദവും കേട്ടാണ് കാക്ക ഓലയില്‍ നിന്നും പറന്നു പോയത്. ഇത് വ്യക്തമാക്കുന്ന സമാന സംഭവത്തിന്റെ മറ്റൊരു വീഡിയോയും പുറത്തുവന്നതോടെ അല്‍ഭുതം ഔട്ടായി.