നെക്രാജെ, മാളങ്കൈയില്‍ വീടിനു നേരെ സ്‌ഫോടകവസ്തു ഏറ്; അക്രമത്തിനു പിന്നില്‍ ബൈക്കിലെത്തിയ സംഘം, ബദിയഡുക്ക പൊലീസ് അന്വേഷണം തുടങ്ങി

 

കാസര്‍കോട്: ബൈക്കിലെത്തിയ സംഘം വീടിനുനേരെ സ്‌ഫോടക വസ്തു എറിഞ്ഞതായി പരാതി. നെക്രാജെ, മാളങ്കൈയിലെ എം.എ മന്‍സിലില്‍ മുഹമ്മദ് കുഞ്ഞിയുടെ പരാതിയില്‍ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വെള്ളിയാഴ്ച വൈകുന്നേരം 6.50 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ സംഘം വീട്ടു വളപ്പില്‍ കടന്ന് പരാതിക്കാരനും കുടുംബവും താമസിക്കുന്ന വീട്ടിലേക്ക് സ്‌ഫോടക വസ്തുവായ ഗുണ്ട് എറിയുകയായിരുന്നുവെന്ന് ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. പരാതിക്കാരന്റെ മകന്‍ അന്യമതക്കാരിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്ത വിരോധമാണ് അക്രമത്തിനു കാരണമെന്ന് കേസില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കടം കൊടുത്ത പണം തിരികെ ചോദിച്ചതിലുള്ള വിരോധം; മധൂർ കോട്ടക്കണി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി ഇരുമ്പ് വടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു, മൂന്നുപേർക്കെതിരെ കേസ്
Scroll to top

You cannot copy content of this page