തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച രാത്രിയും വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ 15 മിനിറ്റ് വീതമാകും നിയന്ത്രണം ഉണ്ടാവുക. പവര്‍ എക്സ്ചേഞ്ച് മാർക്കറ്റിൽ നിന്ന് വൈദ്യുതി ലഭിക്കുന്നത് കുറഞ്ഞതും വൈദ്യുതി ആവശ്യകതയില്‍ വൻ വര്‍ധനവുണ്ടായതുമാണ് നിയന്ത്രണത്തിന് കാരണം. ഇന്ന് രാത്രി 11മണി വരെയുള്ള സമയത്താണ് നിയന്ത്രണം ഉണ്ടാവുക. ഈ സമയങ്ങളിൽ ഉപഭോഗം കുറയ്ക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു. വരും ദിവസങ്ങളില്‍ നിയന്ത്രണം വേണ്ടി വന്നേക്കുമെന്ന് കെഎസ്ഇബി ഒരാഴ്ച മുമ്പ് സൂചന നൽകിയിരുന്നു. ജാര്‍ഖണ്ഡിലെ മൈത്തോണ്‍ താപനിലയത്തിലെ ജനറേറ്റര്‍ തകരാര്‍ കാരണമാണ് വൈദ്യുതി ലഭിക്കാതിരുന്നത്. താത്കാലികാടിസ്ഥാനത്തില്‍ പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.