സ്വാതന്ത്ര്യ ദിന അവധി കഴിഞ്ഞുള്ള വാരാന്ത്യത്തിലെ തിരക്ക് കണക്കിലെടുത്ത് സംസ്ഥാനത്ത് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് സതേണ്‍ റെയില്‍വേ. മംഗളൂരു-കൊച്ചുവേളി റൂട്ടിലാണ് സ്‌പെഷ്യല്‍ ട്രെയിന്‍ ഓടുക. 17നു ശനിയാഴ്ച രാത്രി കൊച്ചുവേളിയിലേക്കും, ഞായറാഴ്ച വൈകീട്ട് മംഗളൂരുവിലേക്കും ഓരോ സര്‍വീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 14 സ്ലീപ്പര്‍ ക്ലാസ് കോച്ചുകളും മൂന്ന് ജനറല്‍ കോച്ചുകളുമാണ് സ്‌പെഷ്യല്‍ ട്രെയിനിനുള്ളത്. ടിക്കറ്റ് ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. പ്രധാന സ്റ്റേഷനുകളിലെല്ലാം സ്‌പെഷ്യല്‍ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി 07:30ന് മംഗളൂരു ജങ്ഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (060410) 08:03 ഓടെ കാസര്‍കോട് എത്തും, തുടര്‍ന്ന് 08:23 കാഞ്ഞങ്ങാട്, പയ്യന്നൂര്‍ 08:44, കണ്ണൂര്‍ 09:17, തലശേരി 09:39, വടകര 09:58, കോഴിക്കോട് 10:37, തിരൂര്‍ 11:14, ഷൊര്‍ണൂര്‍ 01:10, തൃശൂര്‍ 01:55, ആലുവ 02:48, എറണാകുളം ജങ്ഷന്‍ 03;25, ആലപ്പുഴ 04:32, കായംകുളം 05:23. കൊല്ലം 06:16, കൊച്ചുവേളി 08:00 എന്നിങ്ങനെയാണ് വിവിധ സ്റ്റേഷനുകളിലെത്തുന്ന സമയം.