മംഗ്‌ളൂരു: ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ മാതാവിന്റെ മുന്നിലിട്ടു വെട്ടിക്കൊന്നു. ഉള്ളാള്‍, കടപ്പുറത്തെ ഷമീര്‍ (35) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 11 മണിക്ക് ഉള്ളാള്‍, കല്ലാപ്പുവിലാണ് സംഭവം. കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഷമീര്‍. രണ്ടു ദിവസം മുമ്പാണ് ഇയാള്‍ ജയിലില്‍ നിന്നു ഇറങ്ങിയത്. ഞായറാഴ്ച രാത്രി 10 മണിയോടെ മാതാവിനെയും കൂട്ടി ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു ഷമീര്‍. ഭക്ഷണം കഴിച്ച് വീട്ടിലേയ്ക്ക് മടങ്ങുന്നതിനായി കാറില്‍ കയറുന്നതിനിടയില്‍ ഒരു സംഘം വെട്ടുകയായിരുന്നു. വെട്ടേറ്റ ഷമീര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്ന സംഘം ഓടിച്ചിട്ട് വെട്ടിക്കൊല്ലുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
കൊലയാളികള്‍ ആരാണെന്നു വ്യക്തമായിട്ടില്ല. ഉള്ളാള്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2018ല്‍ മംഗ്‌ളൂരു, ജെപ്പുവിലെ ഫ്‌ളാറ്റില്‍ ടാര്‍ഗറ്റ് ഇല്യാസ് എന്നയാളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് ഷമീറെന്നു പൊലീസ് പറഞ്ഞു.








