കഫെയിലെ ശുചിമുറിയില്‍ ക്യാമറ; കുടുങ്ങിയത് നിരവധി പേര്‍, പ്രതി അറസ്റ്റില്‍

ശുചിമുറിയിലെ വേസ്റ്റ് ബിന്നില്‍ ക്യാമറ ഒളിപ്പിച്ചു വച്ച് നിരവധി സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ വിരുതന്‍ അറസ്റ്റില്‍. ഷിമോഗ സ്വദേശിയും ബംഗ്‌ളൂരുവിലെ ഒരു കഫേയിലെ ജീവനക്കാരനുമായ മനോജി(23)നെയാണ് സദാശിവനഗര്‍ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം. ശുചിമുറിയില്‍ കയറിയ ഒരു യുവതിയാണ് വേസ്റ്റ് ബിന്നില്‍ പ്രത്യേക ദ്വാരം ഉണ്ടാക്കിയതായി കണ്ടത്. സംശയം തോന്നി വേസ്റ്റുകള്‍ നീക്കി നോക്കിയപ്പോഴാണ് മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചു വെച്ച നിലയില്‍ കാണപ്പെട്ടത്. നിലവിളിച്ചു കൊണ്ടു ഇറങ്ങിയോടിയ യുവതി വിവരം കഫെ അധികൃതരെ അറിയിച്ചു. വിവരമറിഞ്ഞ് പൊലീസും എത്തി. തുടര്‍ച്ചയായി രണ്ടു മണിക്കൂര്‍ നേരം ക്യാമറ പ്രവര്‍ത്തിച്ചതായി പൊലീസിനു ബോധ്യപ്പെട്ടു. രണ്ടു മണിക്കൂറിനുള്ളില്‍ നിരവധി പേരാണ് ശുചിമുറിയില്‍ കയറിയിറങ്ങിയത്. കഫേ ജീവനക്കാരെ ചോദ്യം ചെയ്തപ്പോഴാണ് ഫോണ്‍ മനോജിന്റേതാണെന്നു വ്യക്തമായത്. ഇയാള്‍ ഇതിനു മുമ്പും ഇത്തരത്തില്‍ മൊബൈല്‍ ക്യാമറ സ്ഥാപിച്ചിരുന്നുവോയെന്നു പരിശോധിച്ചുവരികയാണ് പൊലീസ് സംഘം

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page