വീടിന്റെ മേല്‍ക്കൂരയില്‍ കുരങ്ങുകളെ കണ്ട് ഭയന്നോടിയ വീട്ടമ്മ വീണ് മരിച്ചു. കിരണ്‍ ദേവി എന്ന 40 കാരിയായ സ്ത്രീ ആണ് മരിച്ചത്. വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ കൗശാംബിയിലാണ് സംഭവം. ഉണങ്ങിയ വസ്ത്രങ്ങള്‍ എടുക്കാന്‍ പോയതായിരുന്നു ഇവര്‍. ഒരു കൂട്ടം കുരങ്ങുകള്‍ ടെറസിന് മുകളിലുണ്ടായിരുന്നു. ഒരു കുരങ്ങ് സ്ത്രീക്ക് നേരെ തിരിഞ്ഞപ്പോള്‍ പേടിച്ചോടുകയായിരുന്നു. കാല്‍വഴുതി ടെറസില്‍ നിന്നും താഴെ വീണു. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ വീട്ടുകാര്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് അയച്ചു.