മംഗ്‌ളൂരു: കല്യാണത്തിനു വീട്ടുകാര്‍ എതിരു പറഞ്ഞ വിഷമത്തില്‍ കമിതാക്കള്‍ ഒരേ ഷാളില്‍ കെട്ടിത്തൂങ്ങി മരിച്ചു. ബാഗല്‍ക്കോട്ട്, ബനഗട്ടി നന്ദഗാവയിലെ സച്ചിന്‍ ദളവായ് (22), മടിവാളയിലെ പ്രിയ (19) എന്നിവരാണ് ജീവനൊടുക്കിയത്.
വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന ഇരുവരും പ്രായപൂര്‍ത്തിയായതോടെ ഇരുവരും കല്യാണം നടത്താന്‍ തീരുമാനിച്ചു. വീട്ടുകാരെ വിവരം അറിയിച്ചുവെങ്കിലും സച്ചിന്റെ വീട്ടുകാര്‍ വിസമ്മതം പ്രകടിപ്പിച്ചു. വീട്ടുകാരുടെ എതിര്‍പ്പു മറി കടന്നു കൊണ്ടുള്ള കല്യാണത്തിനു സച്ചിനും തയ്യാറായില്ലത്രെ. തുടര്‍ന്നാണ് ഇരുവരും ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. വീടിനടുത്തുള്ള മരക്കൊമ്പിലാണ് ഇരുവരെയും ഒരേ ഷാളില്‍ തെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.