വീട്ടുകാര്‍ ബന്ധുവീട്ടിലേക്ക് മാറിയതിനു പിന്നാലെ വീടു തകര്‍ന്നുവീണു; വൊര്‍ക്കാടിയില്‍ ഏഴംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യത്തിന്

കാസര്‍കോട്: വെള്ളിയാഴ്ച രാത്രിയുണ്ടായ കാറ്റില്‍ വീടു തകര്‍ന്നു വീണു. അപകടഭീഷണിയെ തുടര്‍ന്ന് വീട്ടുകാരെ ബന്ധുവീട്ടിലേക്ക് എത്തിച്ചതിനാല്‍ ആളപായം തലനാരിഴയ്ക്ക് ഒഴിവായി.
വൊര്‍ക്കാടി, മജീര്‍പ്പള്ള, ധര്‍മ്മനഗറിലെ അബ്ദുല്‍ ഖാദറിന്റെ വീടാണ് തകര്‍ന്നത്. ഓടു മേഞ്ഞ വീട്ടില്‍ അബ്ദുല്‍ ഖാദറും കുടുംബാംഗങ്ങളുമാണ് താമസം. പതിവുപോലെ എല്ലാവരും രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. 11 മണിയോടെ ഉണ്ടായ ചെറിയ കാറ്റില്‍ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നു വീഴുകയായിരുന്നു. കൂടുതല്‍ അപകടത്തിനു സാധ്യതയുണ്ടെന്നു മനസ്സിലാക്കിയ അബ്ദുല്‍ ഖാദര്‍ കുടുംബാംഗങ്ങളെ ഓട്ടോയില്‍ കയറ്റി ബന്ധുവീട്ടിലേക്ക് മാറ്റി. തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു വീണ നിലയില്‍ കാണപ്പെട്ടതെന്നു അബ്ദുല്‍ഖാദര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page