കല്‍പ്പറ്റ: നാനൂറിലധികം പേരുടെ മരണത്തിനിടയാക്കിയ വയനാട്ടിലെ ദുരന്ത ഭൂമിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം തുടങ്ങി. ശനിയാഴ്ച രാവിലെ കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. തുടര്‍ന്നാണ് ദുരന്തമേഖലയില്‍ ആകാശ നിരീക്ഷണത്തിനായി വയനാട്ടിലേയ്ക്ക് പുറപ്പെട്ടത്. മൂന്നു ഹെലികോപ്ടറുകളിലായാണ് യാത്ര. മുഖ്യമന്ത്രി, ഗവര്‍ണര്‍, കേന്ദ്രമന്ത്രി സുരേഷ്‌ഗോപി തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പമുണ്ട്.
ആകാശ നിരീക്ഷണത്തിനു ശേഷം പ്രധാനമന്ത്രി ദുരിത ബാധിതരെ നേരിട്ടുകാണും. ബെയ്‌ലി പാലം വഴി കാല്‍നടയായി പോയി ദുരിതം നേരില്‍ കാണുമെന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍. ദുരിത ബാധിതരുടെ കണ്ണീരൊപ്പുന്നതിനു പ്രധാനമന്ത്രി എന്തു പ്രഖ്യാപനം നടത്തുമെന്നാണ് കേരളം ഉറ്റു നോക്കുന്നത്.