കണ്ണൂര്‍: പറന്നു കൊണ്ടിരിക്കുന്ന വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമം. കാസര്‍കോട്, ബോവിക്കാനം സ്വദേശിക്കെതിരെ മട്ടന്നൂര്‍ പൊലീസ് കേസെടുത്തു. അമ്മങ്കോട് വീട്ടില്‍ സുധീഷ് തുളുച്ചേരിക്കെതിരെയാണ് കേസെടുത്തത്.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ദമാമില്‍ നിന്നു കണ്ണൂര്‍ വിമാനത്താവളത്തിലേക്കു വരികയായിരുന്ന എയര്‍ഇന്ത്യാ വിമാനത്തിലെ യാത്രക്കാരനായിരുന്ന സുധീഷ്. വിമാനത്തിന്റെ പുറത്തേക്കുള്ള വാതിലിന്റെ ഹുക്കില്‍ പിടിച്ച് തുറക്കാനാണ് ശ്രമിച്ചത്. എന്നാല്‍ വിമാന ജീവനക്കാര്‍ തടഞ്ഞതിനാല്‍ മറ്റു അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതോടെ എയര്‍ഇന്ത്യാ എക്‌സ്പ്രസ് സുരക്ഷാവിഭാഗം ഉദ്യോഗസ്ഥനായ ഡെന്നിജോസഫ് എയര്‍പോര്‍ട്ട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന രീതിയില്‍ പെരുമാറിയെന്നാണ് പരാതി.