മംഗളൂരു: മണ്ണിടിച്ചിലില്‍ തടസപ്പെട്ട ട്രാക്കുകള്‍ പുനഃസ്ഥാപിച്ചതിനെ തുടര്‍ന്ന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ ബംഗളൂരു-മംഗളൂരു റൂട്ടില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു. വ്യാഴാഴ്ച വൈകീട്ട്
യശ്വന്ത്പൂര്‍-മംഗളൂരു ജംഗ്ഷന്‍ ഗോമഡേശ്വര ട്രൈ-വീക്ക്ലി എക്സ്പ്രസ് ട്രെയിന്‍ ആണ് അറ്റകുറ്റപ്പണികള്‍ ചെയ്ത ഭാഗത്തിലൂടെ കടന്നുപോയ ആദ്യ ട്രെയിന്‍. മംഗളൂരു, കാര്‍വാര്‍, മംഗളൂരു ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മടക്ക സര്‍വീസുകള്‍ വെള്ളിയാഴ്ച ആരംഭിക്കും. കണ്ണൂരിലേക്കുള്ള യശ്വന്ത്പൂര്‍ കണ്ണൂര്‍ എക്‌സ്പ്രസ് മൂന്നു മണിക്കൂര്‍ വൈകിയാണ് ഓടിയത്. യാദകുമാരിക്കും കഡഗരവള്ളിക്കും ഇടയിലുള്ള ട്രെയിനുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗതയില്‍ സര്‍വീസ് നടത്തും. ജൂലായ് 26-ന് സകലേഷ്പുര-സുബ്രഹ്‌മണ്യ മേഖലയില്‍ ഉണ്ടായ മണ്ണിടിച്ചിലിലാണ് ട്രാക്കുകള്‍ മണ്ണുമൂടിയത്. കനത്ത മഴയും ദുര്‍ഘടമായ ഭൂപ്രദേശവും കാരണം അറ്റകുറ്റപ്പണികള്‍ പ്രയാസമുള്ളതായിരുന്നു. പത്തുദിവസം കൊണ്ട് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. ഈമാസം ആറിന് പൂര്‍ണ്ണമായും ലോഡുചെയ്ത ഗുഡ്സ് ട്രെയിനിന്റെ വിജയകരമായ ട്രയല്‍ റണ്ണിന് ശേഷം ട്രാക്ക് സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ചു.