കാസര്‍കോട്: നാടെങ്ങും നാഗര പഞ്ചമി ആഘോഷം. കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലും കര്‍ണ്ണാടകയിലുമാണ് നാഗരപഞ്ചമി ആഘോഷം പ്രധാനമായും നടക്കുന്നത്. നാഗരപഞ്ചമി ദിവസം നാഗദേവനെ ആരാധിക്കുന്നത് നാഗദോഷങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് വിശ്വാസം. കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്രത്തിനു സമീപത്തെ നാഗരക്കട്ട, കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് സമീപത്തെ നാഗരക്കട്ട, കൂഡ്‌ലു ശേഷവനം. അഡുക്കത്ത് ബയല്‍ സുബ്രമണ്യക്ഷേത്രം, കണ്ടപ്പാടി സുബ്രഹ്‌മണ്യക്ഷേത്രം, ഗുഡ്ഡെ മഹാലിംഗേശ്വര ക്ഷേത്രം, ഉളിയത്തടുക്ക നാഗരക്കട്ട, കാട്ടുകുക്കെ സുബ്രായക്ഷേത്രം, മുളിയാര്‍ സുബ്രഹ്‌മണ്യ ക്ഷേത്രം, മഞ്ചേശ്വരം അനന്തപത്മനാഭ ക്ഷേത്രം എന്നിവിടങ്ങളില്‍
വെള്ളിയാഴ്ച നടന്ന ആഘോഷപരിപാടികളില്‍ നിരവധി ഭക്തര്‍ സംബന്ധിച്ചു.