കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ കാണാതായ നാലുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ സൂചിപ്പാറ, കാന്തപ്പാറ ഭാഗങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സന്നദ്ധ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തകരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു മൃതദേഹത്തിന്റെ ശരീരഭാഗങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്. മൃതദേഹം ഹെലികോപ്ടര്‍ ഉപയോഗിച്ച് മാറ്റി.
11 ദിവസത്തിനു ശേഷമാണ് നാലു മൃതദേഹം കണ്ടെത്തിയത്. അവസാനവട്ട തെരച്ചിലാണ് നടന്നുകൊണ്ടിരിക്കുന്നത്. നാട്ടുകാരുടെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും സാന്നിധ്യത്തിലാണ് തെരച്ചില്‍.