കാസര്‍കോട്: പെണ്‍കുട്ടികളുടെ ദേഹത്ത് മനഃപൂര്‍വ്വം തട്ടിയ യുവാവിനെതിരെ ആദൂര്‍ പൊലീസ് രണ്ട് പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആദൂര്‍, നാവുങ്കാല്‍, കുണ്ടല ഹൗസിലെ കെ. നാഗേഷ(42)യ്ക്കെതിരെയാണ് കേസെടുത്തത്. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു.
12 വയസ്സുള്ള പെണ്‍കുട്ടികളാണ് പരാതിക്കാര്‍. ഇരുവരും ഉറ്റ സുഹൃത്തുക്കളാണ്. തങ്ങളോട് മോശമായി പെരുമാറുന്ന കാര്യം പെണ്‍കുട്ടികള്‍ അധ്യാപികയെയാണ് ആദ്യം അറിയിച്ചത്. സ്‌കൂള്‍ അധികൃതര്‍ വിവരം ആദൂര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കേസെടുത്തു അറസ്റ്റ് ചെയ്തത്.