ദുരിതബാധിതരെ സഹായിക്കാനായി തമിഴ്നാട്ടില്‍ ബിരിയാണി ഫെസ്റ്റ്; ലഭിച്ച കാശുമുഴുവന്‍ വയനാട്ടിലെത്തിക്കുമെന്ന് മുജീബുര്‍

 

വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാനായി തമിഴ്നാട്ടില്‍ ആരംഭിച്ച ക്രൗഡ് ഫണ്ടിംഗില്‍ പങ്കെടുത്തത് ആയിരങ്ങള്‍. ഡിണ്ടിഗലിലാണ് മോയി വിരുന്ദ് എന്ന പേരില്‍ ക്രൗഡ് ഫണ്ടിംഗ് നടന്നത്. മുജീബുര്‍ റഹ്‌മാന്‍ എന്നയാളാണ് തന്റെ ഹോട്ടലില്‍ മോയി വിരുന്ദ് സംഘടിപ്പിച്ചത്. പൊതുജനങ്ങള്‍ പരിപാടിയിലേക്ക് എത്തിയാല്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള തുക അവിടെ സ്ഥാപിച്ചിട്ടുള്ള പെട്ടിയില്‍ നിക്ഷേപിക്കണം. അല്ലെങ്കില്‍ ഭക്ഷണത്തിന് ശേഷം വാഴയിലയില്‍ വയ്ക്കുകയോ ചെയ്യുന്നതാണ് മോയി വിരുന്ദ്. കാശ് നല്‍കാന്‍ ആരെയും നിര്‍ബന്ധിക്കില്ല എന്നതാണ് ഈ പരിപാടി. തങ്ങള്‍ക്ക് ഇഷ്ടമുള്ളത് നല്‍കാം. തമിഴ്നാട്ടില്‍ വര്‍ഷങ്ങളായുള്ള ചടങ്ങാണ് മോയി വിരുന്ദ്. സമൂഹത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ളവരാണ് വയനാടിനായി ദിണ്ഡിഗലില്‍ ഒത്തുചേര്‍ന്നത്. വരുന്നവര്‍ക്കെല്ലാം ബിരിയാണിയാണ് മുജീബുര്‍ വിളമ്പിയത്. കാര്യം അറിഞ്ഞതോടെ ആളുകള്‍ 10 രൂപ മുതല്‍ കഴിവിന്റെ പരമാവധി ആയിരങ്ങള്‍ സംഭാവന ചെയ്തതായി മുബീബുര്‍ പ്രതികരിച്ചു.
ഒരു മുസ്‌ളിം വിവാഹത്തിന്റെ സല്‍ക്കാരത്തില്‍ വിളമ്പുന്നതെല്ലാം ഇവിടെ ഒരുക്കിയിരുന്നു. വയനാട്ടിലെ ദുരന്തത്തെ കുറിച്ച് അറിഞ്ഞ മുജീബുര്‍ സോഷ്യല്‍ മീഡിയ വഴിയാണ് ക്രൗഡ് ഫണ്ടിംഗിനായി ബിരിയാണി ഫെസ്റ്റ് നടത്തുന്ന കാര്യം അറിയിച്ചത്. ലഭിക്കുന്ന മുഴുവന്‍ തുകയും വയനാട്ടിന് നല്‍കുമെന്ന് അറിയിക്കുകയും ചെയ്തു. 25 ലക്ഷം രൂപയെങ്കിലും സമാഹരിക്കാനാകുമെന്നാണ് മുജീബുറിന്റെ കണക്ക് കൂട്ടല്‍.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വയോധികയുടെ മാലപ്പൊട്ടിച്ചോടിയ സംഘം കര്‍ണ്ണാടകയിലേയ്ക്ക് കടന്നത് കാസര്‍കോട്ട് നിന്നു വാടകയ്‌ക്കെടുത്ത വാഹനത്തില്‍; ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിന്റെ സഹായത്തോടെ പ്രതികള്‍ സുറത്ക്കല്ലിൽ പിടിയില്‍
Scroll to top

You cannot copy content of this page