കൂട്ടത്തോടെ എത്തി തുണിക്കടയിൽ മോഷണം; 5 സ്ത്രീകളെ പൊലീസ് തെരയുന്നു

 

ആന്ധ്രാപ്രദേശിലെ കടപ്പയില്‍ തുണിക്കടയില്‍ വസ്ത്രങ്ങള്‍ മോഷ്ടിച്ചതിന് അഞ്ച് സ്ത്രീകള്‍ക്കെതിരെ കേസെടുത്തു. കടയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ സ്ത്രീകള്‍ സാരികള്‍ മോഷ്ടിക്കുന്നത് പതിഞ്ഞിരുന്നു. സാരിക്കുള്ളില്‍ പുതിയ സാരികള്‍ ഒളിപ്പിച്ചാണ് കവര്‍ച്ച നടത്തിയത്. അഞ്ച് സ്ത്രീകള്‍ സാധാരണപോലെ കടയില്‍ കയറുന്നതും വസ്ത്രങ്ങളെല്ലാം നോക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. അതിൽ രണ്ട് സ്ത്രീകള്‍ അവരുടെ സാരിക്കുള്ളില്‍ വസ്ത്രങ്ങളുടെ പെട്ടികള്‍ മറയ്ക്കുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇങ്ങനെ സാരികള്‍ ഒളിപ്പിക്കാനായി മറ്റുള്ളവര്‍ മറ തീര്‍ക്കുന്നതും കാണാം. ഒരു സ്ത്രീ കടയിലെ വില്‍പ്പനക്കാരനോട് കൂടുതല്‍ വസ്ത്രങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് തിരക്കിലാക്കിയപ്പോള്‍ മറ്റുള്ളവര്‍ ചേര്‍ന്ന് സാരികള്‍ക്കുള്ളില്‍ വസ്ത്രങ്ങള്‍ മറയ്ക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അഞ്ചു പേരും കൂടി കടയില്‍ നിന്നും ഇറങ്ങുകയും ചെയ്തു. പിന്നീട് വസ്ത്രങ്ങള്‍ മോഷണം പോയതായി കണ്ടെത്തിയതോടെ കടയുടമ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് സ്ത്രീകളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page