കാസര്‍കോട്: വയനാട് ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനു കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ കാരുണ്യയാത്ര നടത്തും.
ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷ്, ജനറല്‍ സെക്രട്ടറി ടി. ലക്ഷ്മണന്‍, വൈസ് പ്രസിഡണ്ടുമാരായ പി.എ മുഹമ്മദ് കുഞ്ഞി, പി. സുകുമാരന്‍, സി.എ മുഹമ്മദ് കുഞ്ഞി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കാരുണ്യയാത്ര നടത്തി ലഭിക്കുന്ന തുക സംസ്ഥാന കമ്മിറ്റി ഭാരവാഹികളെ ഏല്‍പ്പിക്കും. കാരുണ്യ യാത്രയിലൂടെ ലഭിക്കുന്ന പണം വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് 25 വീടുകള്‍ നിര്‍മ്മിക്കുന്നതിനു വിനിയോഗിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. കാരുണ്യ യാത്ര വിജയിപ്പിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.