കാസര്‍കോട്: മടിക്കൈ കക്കാട്ട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. നാല്
പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. സീനിയര്‍ വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ അക്രമം നടത്തുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റ വിദ്യാര്‍ഥികളെ നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ അധികൃതര്‍ വിവരമറിച്ചതിനെ തുടര്‍ന്ന് നീലേശ്വരം പൊലീസ് സ്ഥലത്തെത്തി. സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ ചിലരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം.