ഭാര്യയുമായി തർക്കം; കൂട്ടുനിന്ന ഭാര്യാ മാതാവിനെ ചുറ്റികകൊണ്ട് തലക്കടിച്ചു കൊന്നു, 40കാരൻ കസ്റ്റഡിയിൽ

 

കുടുംബ പ്രശ്നങ്ങൾക്ക് വഴിയൊരുക്കിയ ഭാര്യാ മാതാവിനെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു. തിരുവനന്തപുരം ആറ്റിങ്ങൽ കരിച്ചിയിൽ രേണുക അപ്പാർട്ട്മെന്റ്സിൽ താമസിക്കുന്ന തെങ്ങുവിളാകത്തു വീട്ടിൽ പ്രീതയെയാണ് (50) മരുമകൻ കൊലപ്പെടുത്തിയത്. ഭർത്താവും കെഎസ്ആർടിസി ഉദ്യോഗസ്ഥനുമായിരുന്ന ബാബു പരുക്കുകളോടെ ആശുപത്രിയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് വർക്കല മംഗലത്തുവീട്ടിൽ അനിൽ കുമാറിനെ (40) ആറ്റിങ്ങൽ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. അനിൽകുമാർ ഭാര്യയുമായി പിണക്കത്തിലായിരുന്നു. പ്രശ്നങ്ങൾക്ക് കാരണം ഭാര്യയുടെ മാതാവായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്. ചൊവ്വാഴ്ച രാത്രി ഭാര്യയുടെ വീട്ടിലെത്തിയ അനിൽ കുമാർ കയ്യിൽ കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച് മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു. അനിൽകുമാറിനെതിരെ കൊലപാതകത്തിനും വധശ്രമത്തിനും കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മാവുങ്കാലിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനു മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു; 2 പേർക്ക് പേരിക്ക്, ഉപ്പളയിൽ മതിലിടിഞ്ഞ് വീടിനു മുകളിലേക്ക് വീണു, കുന്നൂച്ചി – ചെർക്കാപ്പാറ റോഡിലേക്ക് മതിൽ ഇടിഞ്ഞു വീണു

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page