കാസര്‍കോട്: സൈക്കിള്‍ വാങ്ങാന്‍ കുടുക്കയില്‍ കരുതിവച്ച 20,645 രൂപ നാലാം ക്ലാസുകാരന്‍ വൈദേവ് ചന്ദ്രന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു സംഭാവന ചെയ്തു. ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി. ചന്ദ്രകുമാറിന്റെ മകനാണ് വൈദേവ്. മടിക്കൈ അമ്പലത്തുകര സ്വദേശിയായ വൈദേവ് ചന്ദ്രന്‍ പിതാവ് ചന്ദ്രകുമാറിനും ജി.എസ്.ടി ജീവനക്കാരിയായ അമ്മ കെ.വി സുഭാഷിണിക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം കലക്ടറുടെ ചേംബറില്‍ എത്തി കുടുക്ക കൈമാറുകയായിരുന്നു.