പത്തനംതിട്ട: പന്തളം കുരമ്പാലയില്‍ വൈദ്യുതവേലിയില്‍ നിന്ന് ഷോക്കേറ്റ് രണ്ട് പേര്‍ മരിച്ചു. കൂരമ്പാല അരുണോദയത്തില്‍ ചന്ദ്രശേഖരന്‍ (65), പി ജി ഗോപാലപിള്ള (62) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്കാണ് അപകടം ഉണ്ടായത്. പന്നിക്കുവേണ്ടി വെച്ച വൈദ്യുത വേലിയില്‍ തട്ടിയാണ് മരണം. ഇരുവരും ചേര്‍ന്ന് വാഴയും കപ്പയുമുള്‍പ്പെടെ വിവിധ കൃഷികള്‍ ചെയ്യുന്നുണ്ട്. പന്നികളുടെ ശല്യം കാരണമാണ് പാടത്ത് വൈദ്യുതി വേലി സ്ഥാപിച്ചിരുന്നത്. രാവിലെ പാടത്ത് എത്തിയപ്പോള്‍ വൈദ്യുതി ലൈനില്‍ നിന്ന് ഒരാള്‍ക്ക് ഷോക്കേല്‍ക്കുകയായിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് രണ്ടാമത്തെയാള്‍ക്കും ഷോക്കേറ്റത്. ഒരാള്‍ സംഭവ സ്ഥലത്ത് വെച്ചും അടുത്തയാള്‍ ആശുപത്രിയിലെക്ക് കൊണ്ടുപോകുന്ന വഴിയുമാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു. കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടര്‍ന്നാണ് പ്രദേശത്ത് വൈദ്യുത കമ്പി സ്ഥാപിച്ചത്.