കാസർകോട്: സുഹൃത്തുക്കളായ രണ്ട് പേരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.
കൊവ്വല്‍ സ്‌റ്റോര്‍ മൂര്‍ഖന്‍ കാട് തളാപ്പന്‍ വീട്ടിലെ കെ രാജന്‍ (65), മുത്തപ്പനാര്‍കാവ് കാവുന്തല ഹൗസില്‍ കെ ഗംഗാധരന്‍ (65) എന്നിവരാണ് മരിച്ചത്. റെയില്‍ പാളത്തിനരികിലൂടെ കൊവ്വല്‍ സ്റ്റോറിലേക്ക് നടന്നുവരികയായിരുന്ന ഇരുവരെയും ട്രെയിന്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മംഗളൂരുവിലേക്കുള്ള പരശുറാം എക്‌സ്പ്രസാണ് ഇടിച്ചത്. ശനിയാഴ്ച വൈകിട്ട് എട്ടുമണിയോടെയാണ് സംഭവം. കാഞ്ഞങ്ങാട് മുത്തപ്പനാർ കാവിനു സമീപമാണ് രണ്ടുപേരെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
രോഹിണിയാണ് രാജന്റെ ഭാര്യ. മക്കള്‍: രാജേഷ്, രൂപേഷ്. സഹോദരന്‍: ശശി. ചന്ദ്രാവതിയാണ് ഗംഗാധരന്റെ ഭാര്യ. മക്കള്‍: രാജേഷ്, രജിത. സഹോദരങ്ങള്‍: കോരന്‍. പരേതനായ കുഞ്ഞിരാമന്‍.