ആലപ്പുഴ: മാവോയിസ്റ്റ് നേതാവ് സി.പി മൊയ്തീന്‍ അറസ്റ്റില്‍. 2019ല്‍ ലക്കിടിയിലെ റിസോര്‍ട്ടില്‍ ഉണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി ജലീലിന്റെ സഹോദരനാണ് മൊയ്തീന്‍.
വ്യാഴാഴ്ച രാത്രി ബസ് യാത്രക്കിടയില്‍ ആലപ്പുഴയില്‍ വച്ചാണ് മൊയ്തീന്‍ ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായത്. കബനിദളം വിഭാഗത്തിന്റെ നേതാവായ മൊയ്തീന്‍ യു.എ.പി.എ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. ഇയാള്‍ക്കു വേണ്ടി നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.