ദേശീയ പാത വിസ്മയമാവാനിരിക്കെ സര്‍വ്വീസ് റോഡുകള്‍ക്കു ദയനീയാവസ്ഥ

കുമ്പള: ദേശീയ പാത നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കെ, അതിനോടു ചേര്‍ന്ന സര്‍വ്വീസ് റോഡുകളുടെ സ്ഥിതി പരമശോചനമീയമാവുന്നു-നാട്ടുകാര്‍ പരാതിപ്പെടുന്നു.
കാസര്‍കോട് മുതല്‍ ഉപ്പള വരെയുള്ള സര്‍വ്വീസ് റോഡുകളാണ് ശോചനീയമായിട്ടുള്ളത്. പലേടത്തും റോഡുകളില്‍ ഗതാഗതം ദുസ്സഹമാക്കാവുന്ന തരത്തില്‍ വെള്ളം കെട്ടി നില്‍ക്കുന്നു. അവിടെയും അല്ലാത്തിടങ്ങളിലും വന്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നു. ഓവുചാലുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും മഴവെള്ളം സര്‍വ്വീസ് റോഡുകളില്‍ കെട്ടിനില്‍ക്കുന്നു.
പൊതു നന്മക്കു വേണ്ടി ഉണ്ടാവുന്ന പദ്ധതികള്‍ വ്യക്തികള്‍ക്കു താല്‍ക്കാലികമായെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയേക്കുമെന്നു ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ദേശീയ പാത നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ ഈ പ്രാരാബ്ധങ്ങള്‍ മാറുമെന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. അതിന് ഇപ്പോള്‍ തന്നെ ആസൂത്രിതവും ദീര്‍ഘവീക്ഷണത്തോടെയുമുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ പുരോഗതിയിലേക്കുള്ള പ്രയാണം അധോഗതിക്കു ഇടയാക്കില്ലേ എന്നും ആശങ്കയുണ്ട്.

Subscribe
Notify of
guest


0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസർകോട് ജില്ലാ ആസ്ഥാനത്ത് ആശുപത്രി കെട്ടിടം അപകടാവസ്ഥയിൽ; പ്രവർത്തിക്കുന്നത് ഒരു വർഷം മുമ്പ് ഉപയോഗ ശൂന്യമാണെന്നു പ്രഖ്യാപിച്ച കെട്ടിടത്തിനു മുകളിൽ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടി

You cannot copy content of this page

Light
Dark