അമ്മയും മകനും മരിച്ച നിലയില്‍; മകന്റെ മൃതദേഹം കാണപ്പെട്ടത് മരക്കൊമ്പില്‍

പാലക്കാട്: പാലക്കാട്, കോട്ടായി, ചേനങ്കാട്, പല്ലൂര്‍കാവില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. ചിന്ന (75), മകന്‍ ഗുരുവായുരപ്പ (40) എന്നിവരാണ് മരിച്ചത്. ചിന്നയുടെ മൃതദേഹം വീട്ടിനകത്തും മകന്റേത് വീടിനു സമീപത്തെ മരക്കൊമ്പിലുമാണ് കാണപ്പെട്ടത്.
ചിന്ന ഏതാനും ദിവസമായി പനി ബാധിച്ച് കോട്ടായിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു. മാതാവ് മരണപ്പെട്ട സങ്കടത്തില്‍ മകന്‍ ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page