ദേഹമാസകലം പാന്‍മസാല കെട്ടിവച്ച് നടന്ന് വില്‍പ്പന; ഒടുവില്‍ യുവാവിന് സംഭവിച്ചത് ഇങ്ങിനെ

കണ്ണൂര്‍: ദേഹമാസകലം പാന്‍ മസാല കെട്ടിവച്ച് നടന്നു വില്‍പ്പന നടത്തുന്ന വിരുതന്‍ അറസ്റ്റില്‍. ഇരിട്ടി, മൂന്നാം പീടിക സ്വദേശി സി. ആസാദ് (48)ആണ് അറസ്റ്റിലായത്. ഇരിട്ടി എസ്.ഐ ഷര്‍ഫുദ്ദീനും സംഘവും ഞായറാഴ്ച രാത്രി പട്രോളിംഗ് നടത്തുന്നതിനിടയില്‍ കൂട്ടുപുഴ ചെക്ക് പോസ്റ്റിനു സമീപത്തു വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചെക്ക്‌പോസ്റ്റിനു സമീപത്തു കൂടി നടന്നു പോവുകയായിരുന്നു ആസാദ്. ദൂരെ നിന്നു ഇയാളുടെ നടത്തത്തില്‍ അസ്വാഭാവികതകളൊന്നും തോന്നിയില്ല. എന്നാല്‍ അടുത്തെത്തിയപ്പോള്‍ നടത്തത്തില്‍ സംശയം തോന്നി തടഞ്ഞു പരിശോധിച്ചപ്പോള്‍ പൊലീസ് ശരിക്കും ഞെട്ടി. ധരിച്ചിരിക്കുന്ന ഷര്‍ട്ട് ഊരിമാറ്റിയപ്പോള്‍ ദേഹത്ത് മുഴുവന്‍ തുണി ചുറ്റിയ നിലയിലായിരുന്നു. അതും അഴിച്ചു മാറ്റിയപ്പോഴാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ശരീരം മുഴുവന്‍ കെട്ടിവച്ച നിലയില്‍ കണ്ടെത്തിയത്. 75 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയതെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page