എംഡിഎംഎയുമായി സ്‌കൂബ മുങ്ങല്‍ വിദഗ്ധന്‍ പൊലീസിന്റെ പിടിയിലായി. തൃശൂര്‍ ചേര്‍പ്പ് പെരുമ്പിള്ളിശേരി സ്വദേശി വള്ളിയില്‍ വീട്ടില്‍ ശ്യാമിനെയാണ് 20 ഗ്രാം എംഡിഎംഎയുമായി പൊലീസ് കസ്റ്റഡിയിലെടുത്തത്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ ഡന്‍സാഫ് ടീമും ഇരിങ്ങാലക്കുട പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്തുന്നതിനാണ് പ്രതി എംഡിഎംഎ കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.
കരുവന്നൂരിനു സമീപം തേലപ്പിള്ളിയില്‍ ലഹരിമരുന്ന് കൈ മാറുന്നതിനായി കാത്തു നില്‍ക്കുമ്പോഴാണ് പ്രതി പൊലീസിന്റെ പിടിയിലായത്. സ്‌കൂബ ഡൈവര്‍ ആയി ജോലി ചെയ്തു വരുന്ന ഇയാള്‍ തൃശൂര്‍ മേഖലയില്‍ മയക്കുമരുന്നിന്റെ മൊത്തക്കച്ചവടക്കാരില്‍ പ്രധാനിയാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.