കാസര്‍കോട്: ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന കുമ്പളയിലെ മാധ്യമ പ്രവര്‍ത്തകന്‍ അബ്ദുല്ലയുടെ വൃക്ക മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് കേരള ജേണലിസ്റ്റ് യൂണിയന്‍(കെ.ജെ.യു) സംസ്ഥാന കമ്മിറ്റി സ്വരൂപിച്ച രണ്ട് ലക്ഷം രൂപ അബ്ദുല്ലയ്ക്ക് കൈമാറി. കെജെയു സംസ്ഥാന കമ്മിറ്റി ഓരോ ജില്ലയിലും അതതു ജില്ലാ കമ്മിറ്റികള്‍ മുഖേന അംഗങ്ങളില്‍ നിന്നു സമാഹരിച്ചാണ് തുക നല്‍കിയത്. സംസ്ഥാന ജന.സെക്രട്ടറി കെ.സി സ്മിജന്റെ നേതൃത്വത്തില്‍ അബ്ദുല്ലയുടെ വീട്ടിലെത്തിയാണ് തുക കൈമാറിയത്.
സംസ്ഥാന ട്രഷറര്‍ ഇ.പി രാജീവ്, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രകാശന്‍ പയ്യന്നൂര്‍, സംസ്ഥാന സെക്രട്ടറി പ്രമോദ് കുമാര്‍, ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് ഉളുവാര്‍, ജില്ലാ സെക്രട്ടി സുരേഷ് കൂക്കള്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി സാജു ചെമ്പേരി, കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് പ്രിന്‍സ് തോമസ്,
കുമ്പള പ്രസ് ഫോറം സെക്രട്ടറി ഐ.മുഹമ്മദ് റഫീഖ്, അംഗങ്ങളായ അബ്ദുല്‍ ലത്തീഫ്, കെ.എം.എ സത്താര്‍, ധനരാജ് ഉപ്പള സംബന്ധിച്ചു.