നിപ; കോഴിക്കോട് ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ അവലോകന യോഗം നടന്നു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്

 

കോഴിക്കോട്: മലപ്പുറത്ത് 14 കാരന് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ കോഴിക്കോട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജേര്‍ജിന്റെ സാന്നിധ്യത്തില്‍ ഉന്നതതല അവലോകന യോഗം നടന്നു. പൊലീസ് ആരോഗ്യവകുപ്പ് മേധാവികള്‍ യോഗത്തില്‍ സംബന്ധിച്ചു. ആരോഗ്യവിഭാഗവും റവന്യൂ പൊലീസ് അധികൃതരും സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളും യോഗത്തില്‍ അവലോകനം ചെയ്തു. സജീവമായ ജോഗ്രതയ്ക്ക് യോഗം നിര്‍ദ്ദേശിച്ചു. നിപ്പയെ ഒറ്റക്കെട്ടായി നേരിടുന്നതില്‍ മലപ്പുറത്തും കോഴിക്കോടും ജനങ്ങള്‍ പ്രകടിപ്പിക്കുന്ന ഒരുമയെ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. നിപാ നിയന്ത്രണ വിധേയമാക്കുന്നതിന് എല്ലാ മുന്‍കരുതലുകളും ഉറപ്പാക്കിയിട്ടുണ്ടെന്നും ആരും ആങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പും ഭരണകൂടവും മുന്‍കരുതല്‍ നടപടി ആരംഭിച്ചു. പൊലീസ് ചീഫിന്റെ നേതൃത്വത്തില്‍ മുന്‍കരുതല്‍ ആരംഭിച്ചിട്ടുണ്ട്. 63 പേരെ ഹൈറിസ്‌ക് വിഭാഗത്തില്‍പെട്ടവരായി കണ്ടെത്തിയിട്ടുണ്ട്. 246 പേര്‍ രോഗബാധിതനായ കുട്ടിയുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് സമ്പര്‍ക്ക പട്ടികയിലായിട്ടുണ്ട്. പൂനയില്‍ നിന്ന് നിപാ പരിശോധനയ്ക്ക് മൊബൈല്‍ ലാബ് ഉടന്‍ കോഴിക്കോട്ടെത്തും. ഹൈ റിസ്‌ക് വിഭാഗക്കാരെ ആദ്യം പരിശോധിക്കും. ഉന്നതതല യോഗത്തിന് ശേഷം ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും യോഗം ചേരും.

 

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page