ഇതൊക്കയാണ് പ്രണയത്തിലേക്കുള്ള വഴി; എക്‌സിലെ പോസ്റ്റിന് കമന്റിട്ട പെണ്‍കുട്ടിയെ സ്വന്തമാക്കി യുവാവ്

 

മാട്രിമോണിയല്‍ സൈറ്റുകളും ഫേസ് ബുക്കുകളും വഴി തങ്ങളുടെ ജീവിതപങ്കാളിയെ കണ്ടെത്തുന്നവരെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റിലൂടെ തന്റെ പങ്കാളിയെ കണ്ടെത്തുകയും അവരെ വിവാഹം കഴിയ്ക്കുകയും ചെയ്തവരെ പരിചയമുണ്ടോ? അത്തരത്തിലൊരു യുവാവിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നന്നത്.
ബംഗളുരുവില്‍ ടെക്കിയായി ജോലി ചെയ്യുന്ന അന്‍ഷുല്‍ എന്ന യുവാവ് 2022 ല്‍ എക്സിലിട്ട ഒരു പോസ്റ്റാണ് അയാളുടെ ജീവിതത്തിലെ വഴിത്തിരിവായത്. പോസ്റ്റിന് കമന്റ് ചെയ്ത പെണ്‍കുട്ടി ഇപ്പോള്‍ അന്‍ഷുലിന്റെ ഭാര്യയായിരിക്കുകയാണ്. ഒരു കമന്റിട്ടു തുടങ്ങിയ ഇരുവരുടെയും ബന്ധം പ്രണയത്തിന് വഴിമാറുകയായിരുന്നു. പ്രണയം പിന്നീട് വിവാഹത്തിലേക്കുമെത്തി. അന്‍ഷുല്‍ തന്റെ എക്സ് അക്കൗണ്ടില്‍ തനിക്ക് 28 വയസ്സായെന്നും ഇതുവരെ ഏറ്റവും നല്ല സ്ലീപിംഗ് പൊസിഷന്‍ ഏതാണെന്ന് അറിയില്ലെന്നുമായിരുന്നും പോസ്റ്റിട്ടിരുന്നു. പോസ്റ്റിന് കമന്റായി ‘ഒരു നല്ല കാമുകിയെ കണ്ടെത്തു, ഈ പ്രശ്നം പരിഹരിക്കപ്പെടും-എന്നായിരുന്നു ദിവ്യയുടെ കമന്റ്. ഈ കമന്റിനെ തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഇപ്പോള്‍ 2022 ലെ ദിവ്യയുടെ കമന്റിന്റെ ചിത്രം പങ്കുവെച്ചാണ് അന്‍ഷുല്‍ മറ്റൊരു പോസ്റ്റിട്ടിരിക്കുന്നത്. ദിവ്യയും താനും ഡേറ്റിംഗില്‍ അല്ലെന്നും അവള്‍ തന്റെ ഭാര്യയായിക്കഴിഞ്ഞുവെന്നുമാണ് പോസ്റ്റില്‍ പറയുന്നത്. തൊട്ടുപിന്നാലെ വിവാഹ വേഷത്തില്‍ നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ദിവ്യയും രംഗത്തെത്തി.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page