കണ്ണൂര്‍: റെയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്ത് 36 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തലശ്ശേരി സ്വദേശികളായ ഗീതാറാണി, ശരത്, ശശി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തലശ്ശേരി റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് പ്രതികള്‍ പരാതിക്കാരായ കൊയ്യോട്, കിഴക്കേക്കണ്ടി വീട്ടില്‍ എ. എ ശ്രീകുമാര്‍ (42), ഭാര്യാ സഹോദരനും ഇരിട്ടി സ്വദേശിയുമായ വി. അരുണ്‍ (36) എന്നിവരെ പരിചയപ്പെട്ടത്. 36 ലക്ഷം രൂപ നല്‍കിയാല്‍ ജോലി ശരിയാക്കിത്തകാമെന്നു പറഞ്ഞു വിശ്വസിപ്പിക്കുകയും ചില രേഖകള്‍ കാണിച്ചു വിശ്വാസം വരുത്തുകയും ചെയ്യുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. എന്നാല്‍ പറഞ്ഞ പണം കൈപ്പറ്റിയതല്ലാതെ ജോലി ലഭിച്ചില്ല. ഇതോടെയാണ് തങ്ങള്‍ തട്ടിപ്പിനു ഇരയായതായി ബോധ്യമായതും പൊലീസില്‍ പരാതി നല്‍കിയതും.







