പള്ളിക്കരയിലെ റിസോര്‍ട്ട് മുറിയില്‍ പുള്ളിമുറി; പൊലീസ് റെയ്ഡില്‍ 2,52,170 രൂപയുമായി 14 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: പള്ളിക്കരയിലെ ബേക്കല്‍ഫോര്‍ട്ട് റിസോര്‍ട്ടിലെ ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. 2,52,170 രൂപയുമായി 14 പേര്‍ അറസ്റ്റില്‍. രഹസ്യ വിവരത്തെത്തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ രണ്ടരമണിയോടെ ബേക്കല്‍ എസ്.ഐ. സന്തോഷിന്റെ നേതൃത്വത്തില്‍ എത്തിയ പൊലീസാണ് റെയ്ഡ് നടത്തിയത്. പള്ളിക്കര, പൂച്ചക്കാട്, റഹ്്മത്ത് ഹൗസിലെ കെ.എം അബൂബക്കര്‍ (49), പാണത്തൂര്‍, പനത്തടയിലെ അറേരത്ത് എ. നൗഫല്‍ (33), കാഞ്ഞങ്ങാട്, അതിഞ്ഞാലിലെ ടി.പി മന്‍സിലില്‍ അഷ്‌റഫ് തായല്‍ (52), രാജപുരം, കള്ളാര്‍, തുറക്കൊളത്തെ ജോഷി മാത്യു (43), കാഞ്ഞങ്ങാട്, മുറിയനാവിയിലെ കെ. ജാസിര്‍ (24), മാലോം, ചിറമ്മലിലെ മുഹമ്മദ് റാഷിദ് (34), അതിഞ്ഞാലിലെ ഹസ്സന്‍ അബു(68), തൃക്കരിപ്പൂര്‍, ആയിറ്റിയിലെ ജാഫര്‍ ഖാന്‍ (32), പുങ്ങംചാല്‍, ചമ്മഞ്ചേരിയിലെ സി.ആര്‍ വിജയന്‍ (45), കോഴിക്കോട് ഒളവണ്ണ, പാലക്കോടു താഴത്തെ എം.കെ സിദ്ദിഖ് (52), ഭീമനടി, തെക്കേക്കുന്നിലെ കുര്യാക്കോസ് (50), വെള്ളരിക്കുണ്ട്, കയ്യിലിലെ എ. മുരളീധരന്‍ (52), മംഗ്‌ളൂരു, പൊന്നു നിവാസില്‍ മേഘരാജ് (32) എന്നിവരാണ് അറസ്റ്റിലായത്.
റിസോര്‍ട്ടില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവരെത്തി ചൂതാട്ടം നടത്തുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പൊലീസിനെ കണ്ട് അമിത വേഗതയില്‍ ഓടിയ കാറിനെ പിന്തുടര്‍ന്ന് പിടികൂടി; 14.37 ഗ്രാം എംഡിഎംഎയുമായി ഉദിനൂര്‍ സ്വദേശി കളനാട്ട് അറസ്റ്റില്‍, പ്രതിയുടെ കാസര്‍കോട്ടെ റൂമില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെത്തി
Scroll to top

You cannot copy content of this page