കൊച്ചി: ഇന്നലെ രാത്രി കുട്ടികള്‍ പഠിച്ചു കൊണ്ടിരുന്ന മുറിയുടെ മുകളില്‍ 40 അടി ഉയരത്തില്‍ നിന്നു മണ്ണിടിഞ്ഞു വീണെങ്കിലും വീട്ടിലുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
വിവരമറിഞ്ഞു പാഞ്ഞെത്തിയ അധികൃതര്‍ കുടുംബത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
എറണാകുളം പള്ളിക്കര വെസ്റ്റ് മോറക്കാല മുട്ടന്‍ തൊട്ടിലിലെ ജോമോന്‍ എന്നയാളുടെ വീട്ടിനു മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. അപകടസമയത്ത് ജോമോന്‍, ഭാര്യ സൗമ്യ, മക്കളായ അല്‍ന (17), ആല്‍ബിന്‍ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.