കാസര്‍കോട്: തൊഴിലുറപ്പ് ജോലിക്കിടയില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ചിറ്റാരിക്കാല്‍ പാലാവയല്‍ തയ്യേനി സ്വദേശി വേളു ഹൗസില്‍ ജോസഫിന്റെ മകന്‍ സണ്ണി ജോസഫ് (62) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ മറ്റു തൊഴിലാളികള്‍ക്കൊപ്പം വീട്ടുപറമ്പില്‍ തൊഴിലുറപ്പു ജോലിയില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കെയാണ് കടന്നല്‍ കുത്തേറ്റത്. ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സണ്ണി ജോസഫ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ മരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ ഷെര്‍ലി.