കോഴിക്കോട് : കോഴിക്കോട് പുതിയപാലത്ത് കെട്ടിടത്തിൽ വൻ തീപിടിത്തം.ഹിന്ദുസ്ഥാൻ ഓയിൽ മില്ലിന് സമീപത്തുള്ള വസ്ത്രവ്യാപാര സ്ഥാപനം, ഗോൾഡ് കവറിംഗ് യൂണിറ്റ് തുടങ്ങിയവ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ പുലർച്ചെയാണ് തീപിടിത്തമുണ്ടായത്.ആളപായമില്ല. കെട്ടിടത്തിന്‍റെ രണ്ടും മൂന്നും നിലകൾ പൂർണ്ണമായും തീപിടിത്തത്തിൽ കത്തി നശിച്ചു. രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.