രണ്ട്‌ വാര്‍ഡുകള്‍ കൂടി മൈക്രോകണ്ടെയ്‌ന്‍മെന്റ്‌ സോണാക്കി

0
64


കാസര്‍കോട്‌: മുപ്പതോ അതിലധികമോ കോവിഡ്‌-19 പോസിറ്റീവ്‌ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതിനാല്‍ മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ്‌ പൂര്‍ണമായും പനത്തടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ കോയത്തടുക്ക എസ്‌.ടി കോളനിക്ക്‌ രണ്ട്‌ കിലോ മീറ്റര്‍ ചുറ്റളവില്‍ വരുന്ന ഭാഗങ്ങളും മൈക്രോ കണ്ടെയ്‌ന്‍മെന്റ്‌ സോണാക്കി ജില്ലാ കളക്‌ടര്‍ ഭണ്ഡാരി സ്വാഗത്‌ രണ്‍വീര്‍ ചന്ദ്‌ ഉത്തരവിട്ടു. നേരത്തെ പ്രഖ്യാപിച്ച കള്ളാര്‍ ഗ്രാമപഞ്ചായത്ത്‌ ആറാം വാര്‍ഡ്‌, ചെറുവത്തൂര്‍ അഞ്ചാം വാര്‍ഡ്‌, കിനാനൂര്‍ -കരിന്തളം ഏഴാം വാര്‍ഡ്‌, കോടോം-ബേളൂര്‍ മൂന്ന്‌, 13 വാര്‍ഡുകള്‍, പള്ളിക്കര 12ാം വാര്‍ഡ്‌, കുമ്പള 16ാം വാര്‍ഡ്‌,പനത്തടി അഞ്ചാം വാര്‍ഡ്‌ എന്നിവ മൈക്രോ കണ്ടെയ്‌ന്‍മെന്റ്‌ സോണായി തുടരും.
ഈ പ്രദേശങ്ങളില്‍ ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളില്‍ നിര്‍ദേശിച്ച തരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ്‌ മേധാവിക്ക്‌ നിര്‍ദേശം നല്‍കി. കേസുകളുടെ എണ്ണം കുറയുന്നതിന്‌ അനുസരിച്ച്‌ അവലോകനം നടത്തി ഇവയെ പട്ടികയില്‍നിന്ന്‌ ഒഴിവാക്കും.
ഈ പ്രദേശങ്ങളില്‍ വീടുവീടാന്തരം പരിശോധന നടത്തി രോഗസാധ്യത സംശയിക്കുന്ന വ്യക്തികളെ നിര്‍ബന്ധമായി പരിശോധനയ്‌ക്ക്‌ വിധേയമാക്കാന്‍ വാര്‍ഡ്‌ തല ജാഗ്രതാ സമിതിയും മെഡിക്കല്‍ ടീമും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. നിലവില്‍ പോസിറ്റീവ്‌ ആയ വ്യക്തികള്‍ ക്വാറന്റൈന്‍ കര്‍ശനമായി പാലിക്കുന്നു എന്ന്‌ ഉറപ്പുവരുത്തേണ്ടതും ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും അറിയിച്ചു.

NO COMMENTS

LEAVE A REPLY