കുണ്ടംകുഴി: കളഞ്ഞു കിട്ടിയ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പഴ്സ് പൊലീസിനെ ഏല്‍പ്പിച്ച് യുവാവ് മാതൃകയായി. ബീംബുങ്കാലിലെ സി പി എം അംഗം എം സി അശോകനാണ് മാതൃകയായത്. പൊയ്നാച്ചി, മണ്ഡലിപ്പാറയിലെ ഇന്റര്‍ലോക്ക് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വിനീഷിന്റെ പണവും പാന്‍, ആധാര്‍, എ ടി എം കാര്‍ഡുകള്‍ എന്നിവയും മുന്നാട്, പേര്യയില്‍ നിന്നാണ് അശോകന് കളഞ്ഞു കിട്ടിയത്. തുടര്‍ന്ന് ബേഡകം പൊലീസ് സ്റ്റേഷനിലെത്തി ഏല്‍പ്പിച്ചു. പൊലീസ് വിനീഷിനെ കണ്ടെ ത്തി അശോകന്റെ സാന്നിധ്യത്തില്‍ പഴ്സ് കൈമാറി.