ഉദുമ: ഭര്‍തൃമതി ദേഹത്ത് തീ കൊളുത്തി മരിച്ച സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. ഉദുമ, കൊക്കാലിലെ കനീഷിന്റെ ഭാര്യ കെ എം രജിഷ(27)ഇന്നലെ രാവിലെയാണ് മംഗ്ളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്.ഈ മാസം 15ന് പെരിയ,കൂടാനത്തെ സ്വന്തം വീട്ടില്‍ വച്ചാണ് രജിഷയ്ക്ക് തീപൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ് മംഗ്ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. യുവതിയുടെ മൊഴിയെടുക്കാന്‍ പൊലീസ് സംഘം ആശുപത്രിയില്‍ എത്തിയിരുന്നുവെങ്കിലും അത്യാഹിത വിഭാഗത്തില്‍ ആയിരുന്നതിനാല്‍ ദൗത്യം പൂര്‍ത്തിയാക്കാനാകാതെ മടങ്ങുകയായിരുന്നു.ഭര്‍ത്താവ് കനീഷ് ഗള്‍ഫിലായിരുന്നു. ഭാര്യയ്ക്കു പൊള്ളലേറ്റ വിവരമറിഞ്ഞാണ് നാട്ടില്‍ എത്തിയത്. യുവതി ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങള്‍ എന്താണെന്നു വ്യക്തമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.കൂടാനത്തെ കെ എം ചന്ദ്രന്-രുഗ്മിണി ദമ്പതികളുടെ മകളാണ് രജിഷ. ഏകമകള്‍: അമേയ.സഹോദരങ്ങള്‍: കെ എം രാഗേഷ്, ഉണ്ണിമായ.