വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന

0
13

കാഞ്ഞങ്ങാട്‌: ബളാല്‍ ഗ്രാമ പഞ്ചായത്തില്‍ കോവിഡ്‌ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ വെള്ളരിക്കുണ്ട്‌ പ്രാഥമികാരോഗ്യകേന്ദ്രം പൊതുജനാരോഗ്യ വിഭാഗം വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. നായ്‌ക്കയം, എടത്തോട്‌, കനകപ്പള്ളി, കല്ലംചിറ, ബളാല്‍, വെള്ളരിക്കുണ്ട്‌ ടൗണുകളിലെ 75 സ്ഥാപനങ്ങള്‍ പരിശോധിച്ചു. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം ലംഘിച്ച 19 സ്ഥാപന ഉടമകള്‍ക്ക്‌ ശക്തമായ താക്കീത്‌ നല്‍കി. പഞ്ചായത്തില്‍ പൊതുജനാരോഗ്യ വിഭാഗം, മാഷ്‌ ടീം, പൊലീസ്‌ എന്നിവ കോവിഡ്‌ വ്യാപനം തടയുന്നതിന്‌ നിരന്തര പരിശോധന നടത്തുന്നുണ്ട്‌. നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച വെള്ളരിക്കുണ്ടിലെ ഒരു വ്യാപാര സ്ഥാപനം കഴിഞ്ഞ ദിവസം സെക്ടറല്‍ മജിസ്‌ട്രേറ്റ്‌ അടപ്പിച്ചിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും പഞ്ചായത്ത്‌ പൊതുജനാരോഗ്യ വിഭാഗം പരിശോധന ശക്തമാക്കി നടപടി സ്വീകരിക്കുമെന്ന്‌ ഹെല്‍ത്ത്‌ ഓഫീസര്‍ അജിത്‌ സി ഫിലിപ്പ്‌ അറിയിച്ചു. പരിശോധനയില്‍ ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പക്ടര്‍മാരായ കെ സുജിത്‌ കുമാര്‍ , രഞ്‌ജിത്ത്‌ ലാല്‍, വി കെ ഹാരിസ്‌ എന്നിവരും പങ്കെടുത്തു.

NO COMMENTS

LEAVE A REPLY