ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ അന്തരിച്ചു

0
17

കാസര്‍കോട്‌: പ്രമുഖ ബഹുഭാഷ പണ്ഡിതനും, സഅദിയ്യ ശരീഅത്ത്‌ കോളേജ്‌ പ്രിന്‍സിപ്പാളും സമസ്‌ത കേന്ദ്ര മുശാവറ അംഗവുമായ ബേക്കല്‍ ഇബ്രാഹീം മുസ്‌്‌ലിയാര്‍ അന്തരിച്ചു. 67 വയസ്സായിരുന്നു.അസുഖത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു. ഇന്നുച്ചയോടെ മംഗളൂരു യേനപ്പോയ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലായിരുന്നു അന്ത്യം.
കര്‍ണ്ണാടകയിലെ കിന്യ, കുമ്പോല്‍, ആലമ്പാടി, ഉള്ളാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മതപഠനം നടത്തി. ദായൂബന്തിലായിരുന്നു ഉപരിപഠനം. താജുല്‍ ഉലമ സയ്യിദ്‌ അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍, താജുശ്ശരീഅ എം. അലികുഞ്ഞി മുസ്ലിയാര്‍ ഷിറിയ, ആലമ്പാടി ഉസ്‌താദ്‌, വി.ടി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ എന്നിവരാണ്‌ ഗുരുനാഥന്‍മാര്‍. ബണ്ട്വാള്‍, ബേക്കല്‍ എന്നിവിടങ്ങളിലെ സേവനങ്ങള്‍ക്ക്‌ ശേഷം ജാമിഅ സഅദിയ്യ അറബിയ ശരീഅത്ത്‌ കോളേജ്‌ പ്രിന്‍സിപ്പാളായി.
ഭാര്യ ആസിയ്യ. മക്കള്‍: മുഹമ്മദ്‌ സ്വാലിഹ്‌, മുഹമ്മദ്‌ ജലീല്‍, നാസര്‍ സഅദി അഫ്‌ളലി, നജീബ, അനീസ. മരുമക്കള്‍: മുഹമ്മദ്‌ പുണ്ടൂര്‍, മുഹമ്മദ്‌ അലി. ഇബ്രാഹിം മുസ്ലിയാരുടെ നിര്യാണത്തില്‍ പ്രമുഖ നേതാക്കളും പണ്ഡിതരും അനുശോചനമറിയിച്ചു.

NO COMMENTS

LEAVE A REPLY