കുഞ്ഞിമംഗലത്ത്‌ സി പി എം ഓഫീസിന്‌ നേരെ ബോംബേറ്‌

0
31

പയ്യന്നൂര്‍: കുഞ്ഞിമംഗലത്ത്‌ സി പി എം ഓഫീസിന്‌ നേരെ ബോംബാക്രമണം. ഇന്ന്‌ പുലര്‍ച്ചെ ഒന്നരയോടെയാണ്‌ സംഭവം. ഓഫീസിന്റെ വാതിലും ജനലുകളും തകര്‍ന്നു. കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലുള്ള സി പി എം നോര്‍ത്ത്‌ ലോക്കല്‍ കമ്മിറ്റി ഓഫീസായ സി ഭരതന്‍ സ്‌മാരക മന്ദിരത്തിന്‌ നേരെയായിരുന്നു അക്രമം.
ഓഫീസിന്‌ നേരെ ബോംബ്‌ എറിയുകയായിരുന്നു. പൊട്ടിത്തെറിയില്‍ മുന്‍ ഭാഗത്തെ വാതിലും ജനലുകളും തകര്‍ന്നു. സ്‌ഫോടന ശബ്‌ദം കേട്ട്‌ പരിസരവാസികള്‍ ഓടി എത്തിയെങ്കിലും അക്രമികളെ കണ്ടെത്താനായില്ല. പയ്യന്നൂര്‍ പൊലീസ്‌ അന്വേഷണം നടത്തി. സി പി എമ്മിന്റെ ശക്തി കേന്ദ്രത്തില്‍ നടന്ന ബോംബ്‌ ആക്രമണം പാര്‍ട്ടിയെ ഞെട്ടിച്ചു. അക്രമികളെ കണ്ടെത്താന്‍ പൊലീസ്‌ ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പയ്യന്നൂര്‍ മേഖലയില്‍ രാഷ്‌ട്രീയ അക്രമങ്ങള്‍ വ്യാപകമാവുകയാണ്‌. പയ്യന്നൂരില്‍ കോണ്‍ഗ്രസ്‌ ഓഫീസുകളും സ്‌തൂപങ്ങളും തകര്‍ത്തതിന്‌ പിന്നാലെയാണ്‌ തൊട്ടടുത്ത പ്രദേശമായ കുഞ്ഞിമംഗലത്ത്‌ സി പി എം ഓഫീസിന്‌ നേരെ ബോംബ്‌ ആക്രമണമുണ്ടായത്‌.

NO COMMENTS

LEAVE A REPLY