കാസര്‍കോട്: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കാസര്‍കോട് ചെട്ടുകുഴി, പെരുമ്പള, മുള്ളേരിയ അഡ്ക്ക സ്വദേശികളായ മൂന്നുപേരെ ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി ഏഴുമണിക്ക് ശേഷം റോഡിലിറങ്ങരുതെന്ന നിര്‍ദ്ദേശം ലംഘിച്ചു ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു. ബൈക്കുകള്‍ കസ്റ്റഡിയിലെടുത്ത ശേഷം ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
ചെട്ടുങ്കുഴിയിലെ രാജന്, പെരുമ്പളയിലെ ശ്രീജിത്ത്, മുള്ളേരിയയിലെ ചരണ്‍രാജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രാജനും ശ്രീജിത്തും മുള്ളേരിയയിലെ ബന്ധുവീട്ടില്‍ പോയതായിരുന്നുവെന്ന് പറയുന്നു.