കൊറോണ:കൂടുതൽ ജാഗ്രതയോടെ കാഞ്ഞങ്ങാട്

0
59

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് അലാമിപളളിയിലെ ഒരു കുടുംബത്തിലുള്ള മുഴുവൻ പേർക്കും കൊറോണ സ്ഥിരീകരിച്ചതോടെ കാഞ്ഞങ്ങാടും പരിസരവും കൂടുതൽ ജാഗ്രതയിലായി. കഴിഞ്ഞ ദിവസങ്ങളിലായി കൊറോണ സ്ഥിരീകരിച്ച ദുബയിൽ നിന്ന വന്ന വ്യക്തിയുടെ കുടുംബത്തിലെ നേരത്തെ സ്ഥിരീകരിച്ച മകളുടെത് കുടാതെ മൂന്ന് മറ്റ് മക്കൾക്കും എൺപത് വയസുകാരിയായ മാതാവിനും ഭാര്യക്കും പുതുതായി കോവിസ് 19 സ്ഥിരീകരിച്ചതാണ് കാഞ്ഞങ്ങാട് നഗരവും പരിസരവും വീണ്ടും ജാഗ്രതയിലേക്ക് നീങ്ങാൻ ഇടയാക്കിയത്. ഇതിൽ എൺപത് വയസുള്ള മാതാവ് പരിയാരം മെഡിക്കൽ കോളേജിൽ ഐസുലേഷൻ വാർഡിൽ ചികിൽസയിലാണ്. മറ്റുള്ളവർ ജില്ലാ ആസ്പത്രിയിൽ ചികിൽസയിലാണ്. കോവിഡ് 19 സ്ഥിരീകരിച്ച ദുബായിലെ വ്യക്തിയുടെ 19 കരനായ മകൻ കാഞ്ഞങ്ങാട് നഗരത്തിലും അജാനൂർ പഞ്ചായത്തിലും പതിനഞ്ചോളം വ്യക്തികളെ ബന്ധപെട്ടിട്ടുണ്ട്. അവരെ കണ്ടെത്തി ക്വാറൻ്റയിനിൽ പോകാൻ ആവശ്യപെടുവാനുള്ള നീക്കത്തിലാണ് ആരോഗ്യ വകുപ്. അതേ, സമയം ലോക്ക് ഡൗൺ കാലമായതിനാൽ സമൂഹ വ്യാപനത്തിന് സാധ്യതയില്ലെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. കൂടുതൽ ഹോം ക്വാറൻ്റയിനുകളും സ്വയം ഐസുലേഷനുകളും കാഞ്ഞങ്ങാടും പരിസര പ്രദേശങ്ങളുമുണ്ടയാൽ നിലവിൽ വ്യാപനം സംഭവിക്കുകയില്ലെന്ന അഭിപ്രായമാണ് ആരോഗ്യ വിദഗ്ദർക്കുള്ളത്.

NO COMMENTS

LEAVE A REPLY