Site icon Karaval Daily

മഴ: അഞ്ചു ജില്ലകളില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട്; തിങ്കളാഴ്ച 11 ജില്ലകളില്‍ അതിതീവ്രമഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ അടുത്ത മൂന്നു ദിവസം കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച 11 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിങ്കളാഴ്ച ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലൊഴികെ മറ്റെല്ലാ ജില്ലകളിലും റെഡ് അലര്‍ട്ടാണ്.
ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേര്‍ത്തു.
ഇന്നു പല ജില്ലകളിലും ശക്തമായ കാറ്റും മഴയും വന്‍ നാശനഷ്ടവുമുണ്ടായിട്ടുണ്ട്. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നു മന്ത്രി കെ. രാജന്‍ അഭ്യര്‍ത്ഥിച്ചു.

Exit mobile version