കുണ്ടംകുഴി: കുണ്ടംകുഴി ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്ര മഹാകുംഭ സഹസ്ര ദ്രവ്യകലശ മഹോത്സവം 28 മുതല്‍ ജൂണ്‍ 2 വരെ ആഘോഷിക്കും. ബ്രഹ്‌മശ്രീ ഇരിവല്‍ ഐ.കെ.കേശവതന്ത്രി, ഐ.കെ.പത്മനാഭതന്ത്രി, ഐ.കെ.കൃഷ്ണദാസ് തന്ത്രി എന്നിവര്‍ കാര്‍മികത്വം വഹിക്കും. വിവിധ തന്ത്രീക-വൈദിക – ധാര്‍മ്മിക കര്‍മ്മങ്ങളും അന്നദാനവും ആധ്യാത്മിക കലാപരിപാടികളും ഉണ്ടായിരിക്കും.
28 – നു രാവിലെ കലവറ നിറയ്ക്കല്‍, 8.30ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര ബെദിരക്കൊട്ടാരം ശ്രീ ആദി നാല്‍വര്‍ ദൈവസ്ഥാനം, ചേവിരിതറവാട് വരിക്കുളം കോടോത്ത് തറവാട്, ബേഡകം വേട്ടക്കെഴുന്നള്ളത്ത് പരവതാനി, പാണ്ടിക്കണ്ടം ആറാട്ട് പരവതാനി, നിന്നും, ബഡിക്കിക്കണ്ടം ശ്രീധര്‍മ്മശാസ്താ ഭജന മന്ദിരം, കളരിയടുക്കം ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം, കുണ്ടംകുഴി വളപ്പില്‍ ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം, വിവിധ ദേവസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു ആരംഭിക്കും. ഉച്ചയ്ക്ക് അന്നദാനം.
വൈകിട്ട് ആചാര്യവരവേല്‍പ്പ്. തുടര്‍ന്ന് ദീപാരാധന, സമൂഹപ്രാര്‍ത്ഥന, ആചാര്യവരണം, മഹാസുദര്‍ശനഹോമം, പശുദ്ദാന പുണ്യാഹം, അങ്കുരാരോപണം, പ്രാസാദശുദ്ധി, അസ്ത്രകലശപൂജ, രക്ഷോഘ്‌ന വാസ്തുഹോമങ്ങള്‍, വാസ്തുകലശപൂജ, വാസ്തുബലി, വാസ്തുകലശാഭിഷേകം, വാസ്തുപുണ്യാഹം, മഹാകുംഭമണ്ഡപശുദ്ധി, ഹോമകുണ്ഡശുദ്ധി, അത്താഴപൂജ നടക്കും.
29 -നു രാവിലെ ഗണപതിഹോമം, കലശപൂജ, കലശാഭിഷേകം, അഗ്‌നി ജനനം, മഹാകുംഭകലശപൂജ, മഹാപൂജ, മുതലായവ. ഉച്ചയ്ക്ക് അന്നദാനം വൈകിട്ട് എടനീര്‍ മഠാധിപതി സച്ചിദാനന്ദഭാരതി സ്വാമികള്‍ക്ക് പൂര്‍ണ്ണകുംഭ വരവേല്‍പ്പ് തുടര്‍ന്ന് മഹാകുംഭ അധിവാസ ദീപാരാധന, ഹോമകുണ്ഡശുദ്ധി,
ദീപാരാധന, 30 -നുരാവിലെ ഗണപതിഹോമം, മഹാകുംഭകലശാഭിഷേകം, ഉച്ചയ്ക്ക് അന്നദാനം വൈകിട്ട് ദീപാരാധന, പൂജകള്‍. 31-നു രാവിലെ ഗണപതിഹോമം, തുടര്‍ന്നു പൂജകള്‍, മഹാവിഷ്ണുവിന് ബിംബ ശുദ്ധി,കലശാഭിഷേകങ്ങള്‍,
ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് ദീപാരാധന.
ജൂണ്‍ 01 രാവിലെ ഗണപതിഹോമം, ത്രികാലപൂജ, ഉഷഃപൂജ, മുളപൂജ, ജലദ്രോണിപൂജ, കുംഭേശകര്‍ക്കരികലശപൂജ, മഹാബ്രഹ്‌മകലശപൂജ, തത്വകലശപൂജ, അഗ്‌നിജനനം, തത്വഹോമം, പരികലശപൂജ, സഹസ്രകലശം, തത്വകലശാഭിഷേകം, മഹാപൂജ, മഹാവിഷ്ണുവിന് ബ്രഹ്‌മകലശപൂജ, ബ്രഹ്‌മകലശാഭിഷേകം, ഉച്ചപൂജ, ഉച്ചയ്ക്ക് അന്നദാനം. വൈകിട്ട് ദീപാരാധന, ഹോമം, പൂജ, പ്രാര്‍ത്ഥന.
02- രാവിലെ 108 തേങ്ങ കൊണ്ടുള്ള മഹാഗണപതിഹോമം, പൂജ, കലശാഭിഷേകം, ബ്രഹ്‌മകലശം, അകത്തേക്ക് എഴുന്നുള്ളിക്കല്‍. കര്‍ക്കരിപരിഷേകം, കുംഭേശകലശാഭിഷേകം, മഹാബ്രഹ്‌മകലശാഭിഷേകം, മഹാപൂജ, അവസാവപ്രോക്ഷണം, ശ്രീഭൂതബലി എഴുന്നള്ളത്ത്, ലോകാനുഗ്രഹാര്‍ത്ഥ പ്രാര്‍ത്ഥന, ഉച്ചയ്ക്ക് അന്നദാനം. എല്ലാ ദിവസവും വിവിധ കലാപരിപാടികള്‍ ഉണ്ടാകും.
കുണ്ടംകുഴി ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്ര മഹാകുംഭ സഹസ്ര ദ്രവ്യകലശ മഹോത്സവം
