Site icon Karaval Daily

കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം കാസര്‍കോട്ട്; ഒരുക്കങ്ങളായി

കാസര്‍കോട്: കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ 49-ാം സംസ്ഥാന സമ്മേശനം മെയ് 25,26,27 തിയതികളിലായി കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 25ന് വിളംബര ജാഥ. 26ന് രാവിലെ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് കെ.എ സേതുമാധവന്റെ അധ്യക്ഷതയില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സിഎച്ച് കുഞ്ഞമ്പു എം.എല്‍.എ, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ സൈമ തുടങ്ങിയവര്‍ സംസാരിക്കും. വൈകുന്നേരം നാലിന് പൊതുസമ്മേളനം മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യാതിഥിയാകും. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആന്റ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സെര്‍വേറ്റര്‍ പ്രമോദ് ജി കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് സര്‍വ്വീസില്‍ നിന്നു വിരമിച്ച സംസ്ഥാന നേതാക്കള്‍ക്ക് യാത്രയയപ്പ്. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എന്‍.വി സത്യന്‍ നന്ദി പറയും. രാത്രി 7.30ന് കലാസന്ധ്യ, 8ന് കഥാപ്രസംഗം, 10ന് പ്രതിനിധി സമ്മേളനം തുടര്‍ച്ച, 27ന് രാവിലെ 8.30ന് പൊതു ചര്‍ച്ച. 10.30ന് പരിസ്ഥിതി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍.വി സത്യന്റെ അധ്യക്ഷതയില്‍ എം. രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ടി.പി പത്മനാഭന്‍, ഡോ. വി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിക്കും.
പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡണ്ട് കെ.എ സേതുമാധവന്‍, ജനറല്‍ സെക്രട്ടറി ആര്‍ ദിന്‍ഷ്, സംസ്ഥാന വൈസ് പ്രസിഡണ്ട് പി. വിനോദ്, ട്രഷറര്‍ കെ. ബീരാന്‍ കുട്ടി, ജനറല്‍ കണ്‍വീനര്‍ എന്‍.വി സത്യന്‍, സംസ്ഥാന സെക്രട്ടറി പി.കെ ഷിബു, ജില്ലാ പ്രസിഡണ്ട് കെ.എന്‍ രമേശന്‍ സംബന്ധിച്ചു.

Exit mobile version