കാസർകോട്:ദേശിയ പാത ജോലിയുമായി ബന്ധപ്പെട്ടു ചെർക്കള ടൗണിൽ ടാറിങ് ചെയ്യാതെയും സൂചന ബോർഡുകൾ വെക്കാതെയും നടത്തുന്ന പണികളിൽ നാട്ടുകാർ പ്രതിഷേധിച്ചു. ഇതിനെതിരെ പ്രത്യക്ഷസമരത്തിനു തയ്യാറെടുപ്പാരംഭിച്ചു. ചെർക്കള സ്കൂൾ മുതൽ കാഞ്ഞങ്ങാട് റോഡ് വരെ ഒരു കിലോമീറ്റർ ഇരുഭാഗത്തുമായി കൃത്യമായി ടാർ ചെയ്യാതെ കോറിയിൽ നിന്നുളള വേസ്റ്റുകൾ കൊണ്ടിട്ടുo ടാർ ചെയ്ത റോഡുകൾ വെട്ടിപ്പോളിച്ചും ടൗണിൽ ഇറങ്ങാൻകഴിയാത്ത അവസ്ഥയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നു പരാതിയിൽ പറയുന്നു. മംഗലാപുരത്തു നിന്നും മറ്റും വരുന്ന വലിയ വാഹനങ്ങൾക്ക് കാഞ്ഞങ്ങാട് റോഡിലേക്ക് സൂചനകൾ നൽകുന്ന ബോർഡ് ഇല്ലാത്തതും ഇവിടെ ഗതാഗത പ്രതിസന്ധി ഉണ്ടാക്കുന്നു. വ്യാപാരികൾ ഇടപെട്ട് ബോർഡുസ്ഥാപിച്ചെ ങ്കിലും കൃത്യമായ പരിഹാരം ഉണ്ടായിട്ടില്ലെനുപരാതിയുണ്ട്. ബദി യടുക്ക റോഡിലേക്ക് ഇറങ്ങാനുള്ള പില്ലറുകൾ മാസങ്ങൾക്ക് മുമ്പേ ഇട്ടു വച്ചു ആ റോഡ് കൂടി അടച്ചത് ടൗണിനെ വീർപ്പു മുട്ടിക്കുന്നു, അടുത്ത ആഴ്ച സ്കൂൾ തുറക്കുന്നതോട് കൂടി പല സ്ഥാപനങ്ങളിലേക്ക് ഉള്ള ആയിരക്കണക്കിന് വിദ്യാർഥികൾ ആശ്രയിക്കുന്ന ടൌൺ കാല് കുത്താൻ പറ്റാത്ത അവസ്ഥയിൽ ആവുമെന്നും അതിനാൽ
എത്രയും പെട്ടെന്ന് സർവീസ് റോഡിലെ റീ ടാറിങ്ങും, യൂ ടേണുകളുടെ ജോലികളും സൂചന ബോർഡുകളും സ്ഥാപിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു.
ചെളിക്കുളമായി ചെർക്കള, പ്രതിഷേധത്തിനു ഒരുങ്ങി നാട്
