Site icon Karaval Daily

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ രണ്ടുതവണ പീഡിപ്പിച്ചു; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റില്‍

 

തൃശൂര്‍: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍. തൃശൂര്‍ ആളൂര്‍ പൊലീസ് പ്രതിക്കെതിരെ പോക്സോ കേസെടുത്തു. കൊല്ലം പന്മന സ്വദേശി നിയാസ്(27) ആണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി അടുപ്പം കൂടി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസിന് പരാതി നല്‍കിയതോടെ ഇയാള്‍ ഒളിവില്‍ പോകാന്‍ ശ്രമിച്ചു. കൊല്ലം പന്മനയിലെ വീട്ടില്‍ നിന്നുമാണ് നിയാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ആളൂര്‍ സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. രണ്ടിലധികം തവണ നിയാസ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.

 

Exit mobile version