Site icon Karaval Daily

കാസര്‍കോട്ട് വീണ്ടും കുഴല്‍പ്പണവേട്ട; 15.5 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍


കാസര്‍കോട്: കാസര്‍കോട്ട് വീണ്ടും കുഴല്‍പ്പണ വേട്ട. 15.5 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍. ഉളിയത്തടുക്ക, വൊര്‍ക്കാത്തൊട്ടി, നജില അപ്പാര്‍ട്ട്മെന്റിലെ ലത്തീഫ് എന്ന അബ്ദുല്‍ ലത്തീഫ് (42) ആണ് പിടിയിലായത്.
വ്യാഴാഴ്ച വൈകുന്നേരം ഉളിയത്തടുക്ക ജംഗ്ഷനില്‍ വിദ്യാനഗര്‍ എസ്.ഐ ടി.കെ ഉമ്മറും സംഘവും പട്രോളിംഗ് നടത്തുന്നതിനിടയിലാണ് ലത്തീഫിനെ സംശയകരമായ നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്ലാസ്റ്റിക് ക്യാരിബാഗ് തൂക്കി നടന്നു പോവുകയായിരുന്ന ലത്തീഫിന്റെ ക്യാരി ബാഗ് പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. പണം ഇന്ന് കോടതിയില്‍ ഹാജരാക്കും.
രണ്ട് മാസം മുമ്പും ലത്തീഫിനെ കുഴല്‍ പണവുമായി പിടികൂടിയിരുന്നു. അന്ന് 13.16 ലക്ഷം രൂപയാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

Exit mobile version